വ്യാജ മരുന്നുകളോട് ഇന്ത്യ ഒട്ടും സഹിഷ്ണുതയില്ലാത്ത നയമാണ് പിന്തുടരുന്നത്: കേന്ദ്ര ആരോഗ്യ മന്ത്രി

വ്യാജ മരുന്നുകളോട് ഇന്ത്യ ഒട്ടും സഹിഷ്ണുതയില്ലാത്ത നയമാണ് പിന്തുടരുന്നത്: കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: വ്യാജ മരുന്നുകളോട് ഇന്ത്യ ഒട്ടും സഹിഷ്ണുതയില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ലോകാരോഗ്യ സംഘടന ഏഴ് ഇന്ത്യന്‍ നിര്‍മിത സിറപ്പുകള്‍ ഫ്‌ളാഗ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രത്തിന്റെ നയം വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ 300-ലധികം മരണങ്ങളുമായി ബന്ധപ്പെട്ട് ചില മരുന്നുകളും സിറപ്പുകളും സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.

ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകളുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് 71 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അവയില്‍ 18 കമ്പനികള്‍ അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഗുണമേന്മയുള്ള മരുന്നുകളുടെ ഉല്‍പ്പാദനം ഉറപ്പാക്കുന്നു. മരുന്നുകളുടെ അപകട സാധ്യത അടിസ്ഥാനമാക്കിയുള്ള വിശകലനം തുടര്‍ച്ചയായി നടക്കുന്നുണ്ട്. വ്യാജ മരുന്നുകള്‍ മൂലം ആരും മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു.

ഇന്ത്യ, ഇന്തോനേഷ്യ രാജ്യങ്ങളില്‍ നിന്നുമുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന 20 സിറപ്പുകള്‍ ലോകാരോഗ്യ സംഘടന ഫ്‌ളാഗ് ചെയ്തു. ഇവയില്‍ ചുമ, വിറ്റാമിന്‍ മരുന്നുകളും ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.