മണിപ്പൂരില്‍ അക്രമം നിര്‍ത്താന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി എംഎല്‍എമാരും

മണിപ്പൂരില്‍ അക്രമം നിര്‍ത്താന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി എംഎല്‍എമാരും

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും വെടിനിര്‍ത്താന്‍ വേണ്ടത് ചെയ്യണമെന്നുമാണ് പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. ദേശീയപാത അടച്ച് നടക്കുന്ന സംഘര്‍ഷം കാരണം അവശ്യ സാധനങ്ങളും മറ്റും ഇതുവഴി എത്തിക്കാന്‍ സാധിക്കുന്നില്ല. വിലക്കയറ്റം കാരണം യാത്രക്കാരും വലയുകയാണ്. എത്രയും പെട്ടെന്ന് തന്നെ ദേശീയപാത തുറക്കാന്‍ വേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

നിലവിലുള്ള സര്‍ക്കാരില്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ ബിജെപി എംഎല്‍എമാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം അയച്ചിട്ടുണ്ട്. എട്ട് ബിജെപി എംഎല്‍എമാരും ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എയുമാണ് നിവേദനം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.