കാണാതായ അന്തര്‍വാഹിനിക്കായി തിരച്ചില്‍ ഊര്‍ജിതം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രം

കാണാതായ അന്തര്‍വാഹിനിക്കായി തിരച്ചില്‍ ഊര്‍ജിതം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രം

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിക്കായി തിരച്ചില്‍ തുടരുന്നു. ഇനി ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് അന്തര്‍ വാഹനിയില്‍ ശേഷിക്കുന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

രണ്ട് ദിവസം മുന്‍പാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് വിനോദ സഞ്ചാരികളുമായി പോയ അന്തര്‍ വാഹിനി കാണാതായത്. ഇതുവരെ ഏകദേശം 26,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തി. കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും തിരച്ചിലിനായി രംഗത്തുണ്ട്.

ഇന്നലെ വൈകുന്നേരത്തോടെ ഡീപ് എനര്‍ജി എന്ന മറ്റൊരു കപ്പല്‍ക്കൂടി അറ്റ്‌ലാന്റിക്കില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. ഫ്രാന്‍സ് ഇന്നലെ റോബോട്ട് സംവിധാനമുള്ള കപ്പലയച്ചു.

അന്തര്‍വാഹിനി കപ്പലില്‍ ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി നര്‍ജിയോലെറ്റ്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് സ്ഥാപകന്‍ സ്റ്റോക്ക് ടണ്‍ റഷ്, പാകിസ്ഥാന്‍ വ്യവസായി ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.

കാനഡയിലെ ന്യൂഫൗണ്ട്ലാന്‍ഡില്‍ നിന്ന് ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 നാണ് 'ടൈറ്റന്‍' സഞ്ചാരികളുമായി പുറപ്പെട്ടത്. അറ്റ്ലാന്റിക്കില്‍ മുങ്ങി ഒന്നേമുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സഹായക കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.