വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം. പ്രധാനമന്ത്രിയെ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടെത്തി സ്വീകരിച്ചു.
ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ആയിരുന്നു പ്രധാനമന്ത്രിക്ക് സ്വീകരണം. ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കായുള്ള ആദരമായാണ് ഈ സ്വീകരണത്തെ കാണുന്നതെന്ന് മോഡി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റുമായി നടത്താന്‍ പോകുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യന്‍ സമൂഹത്തിലെ ആളുകള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണ ബോധത്തിലൂടെയും യുഎസില്‍ ഇന്ത്യയുടെ മഹത്വം ഉയര്‍ത്തുകയാണ്. ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ യഥാര്‍ത്ഥ ശക്തി അവരാണെന്നും അദേഹം പറഞ്ഞു.
പട്ടിണി ഇല്ലാതാക്കുന്നതിനും ആരോഗ്യ രംഗത്തെ വികസനം ശക്തിപ്പെടുത്തുന്നതിലും കാലാവസ്ഥ വ്യതിയാനത്തെ പരിഗണിക്കാനും ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ, ഭക്ഷ്യ രംഗത്തെ അരക്ഷിതാവസ്ഥ മറികടക്കാനും ഇരു രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.