കൊച്ചി: കരുത്തുറ്റ വനിതാ നേതൃത്വം സഭയിലും സമൂഹത്തിലും ഉയര്‍ന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടത്തപ്പെട്ട സീറോ മലബാര്‍ മാതൃവേദിയുടെ ഇന്റര്‍നാഷണല്‍ സെനറ്റ് മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ അമ്മമാര്‍ മനസ്സിലാക്കണമെന്നും പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് ജാഗ്രതയോടെ ജീവിക്കണമെന്നും ശക്തമായ കാഴചപ്പാടുകളും നിലപാടുകളുമുള്ള അമ്മമാര്‍ നേതൃ നിരയിലേക്ക് ഉയര്‍ന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത്, സൗമ്യ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. മണിപ്പൂര്‍ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സമ്മേളനം അപലപിക്കുകയും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഭവനവും മറ്റ് വസ്തുവകകളും ഇല്ലാതാവുകയും ചെയ്തവരുടെ വേദനയില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
ആനിമേറ്റര്‍ സിസ്റ്റര്‍ ജീസ സിഎംസി, ഗ്രേസി ജോസഫ്, ഡിംബിള്‍ ജോസ്, ഷീജ ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 24 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.