രണ്ട് മാസമായി 215 തൊഴിലാളികള്‍ക്ക് ശമ്പളമില്ല; കമ്പനിയുടമയ്ക്ക് പത്ത് ലക്ഷം ദിർഹം പിഴ

 രണ്ട്  മാസമായി 215 തൊഴിലാളികള്‍ക്ക് ശമ്പളമില്ല; കമ്പനിയുടമയ്ക്ക് പത്ത് ലക്ഷം ദിർഹം പിഴ

ദുബായ്: രണ്ട് മാസമായി 215 തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത നി‍ർമ്മാണ കമ്പനിയുടെ ഉടമയ്ക്ക് 10 ലക്ഷം ദിർഹം പിഴ ചുമത്തി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. ദുബായ് നാച്ചുറലൈസേഷൻ ആൻഡ് റെസിഡൻസി പ്രോസിക്യൂഷനാണ് കമ്പനി ഡയറക്ടറെ കോടതിയിലേക്ക് റഫർ ചെയ്തത്. സ്ഥാപനത്തിലെ 215 തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുട‍ർന്നാണ് കേസ് കോടതിയുടെ പരിഗണനയിലേക്ക് കൊണ്ടുവന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനക്കാർക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്ന് പ്രതികള്‍ സമ്മതിച്ചതായി അതോറിറ്റി അറിയിച്ചു. ഓരോ തൊഴിലാളിക്കും 5000 ദിർഹം പിഴയടക്കാന്‍ കമ്പനി ഉടമയ്ക്ക് കോടതി നിർദ്ദേശം നല്‍കി. മൊത്തം 1,075,000 ദിർഹം വരുമിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.