തിരുവനന്തപുരം: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്ന ആവശ്യം ഹൈക്കമാന്‍ഡിന്റെ മുന്നില്‍ വയ്ക്കാന്‍ കെപിസിസി നേതൃത്വം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും തിങ്കളാഴ്ച ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉന്നയിക്കും.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടി എന്ന നിലപാടിലാണ് ഇരു നേതാക്കളും. യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിന് ഇറങ്ങുന്നില്ല പകരം വോട്ട് പിടിക്കുന്ന തിരക്കിലാണെന്നുമുള്ള ആക്ഷേപം ഉയര്‍ന്നതോടെയാണ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം.
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതിനാണ് കെ. സുധാകരനും വി.ഡി സതീശനും നാളെ ഡല്‍ഹിയിലെത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരെ നേരില്‍ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികള്‍ അറിയിക്കും.
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കെ.സുധാകരനെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.