കെ. സുധാകരന്റെ സാമ്പത്തിക ഇടപാടുകളിൽ‌ അന്വേഷണം; ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലൻസ്

കെ. സുധാകരന്റെ സാമ്പത്തിക ഇടപാടുകളിൽ‌ അന്വേഷണം; ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലൻസ്

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് നടപടികൾ ആരംഭിച്ചത്. ഭാര്യയുടെ അക്കൗണ്ട്‌ വിശദാംശങ്ങൾ തേടി ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിൻസിപ്പലിന് നോട്ടീസ് നൽകിയതായി സുധാകരൻ ഡൽഹിയിൽ പറഞ്ഞു.

അനധികൃതമായി എന്തെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടാക്കിയെങ്കിൽ കണ്ടെത്തട്ടെ. എന്ത് അന്വേഷണവുമായും സഹകരിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. എം. വി ഗോവിന്ദനും ദേശാഭിമാനിക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. തെളിവില്ലാതെ ദേശാഭിമാനി വാർത്ത മാത്രം അടിസ്ഥാനപ്പെടുത്തി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ രീതി അംഗീകരിക്കാനാകില്ല.

രണ്ട് ദിവസത്തിനകം മാനനഷ്ടക്കേസ് ഫയൽ ചെയ്യും. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സാഹചര്യം രാഹുൽ ഗാന്ധിയെ ധരിപ്പിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.