സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടാകത്തില്‍ വീണ് റഷ്യയില്‍ രണ്ട് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടാകത്തില്‍ വീണ് റഷ്യയില്‍ രണ്ട് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

മോസ്‌കോ: റഷ്യയില്‍ രണ്ട് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തടാകത്തില്‍ വീണു മരിച്ചു. സ്‌മോളന്‍സ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി സിദ്ധാര്‍ഥ് സുനില്‍ (24), കണ്ണൂര്‍ സ്വദേശി പ്രത്യുഷ (24) എന്നിവരാണ് മരിച്ചത്.

ആറ് മാസത്തിനുള്ളില്‍ പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് ഇരുവരും ദുരന്തത്തില്‍പ്പെട്ടത്. സെല്‍ഫി എടുക്കുന്നതിനിടെ പ്രത്യുഷയാണ് ആദ്യം തടാകത്തില്‍ വീണത്. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് സിദ്ധാര്‍ഥ് അപകടത്തില്‍ പെട്ടത്.

കരയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രത്യുഷ കാല്‍തെറ്റി തടാകത്തിലേക്ക് മറിഞ്ഞു വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സിദ്ധാര്‍ഥും അപകടത്തില്‍പ്പെട്ടു എന്നാണ് വിവരം.

സര്‍വകലാശാലയ്ക്ക് സമീപമുള്ള തടാകത്തില്‍ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു ഇരുവരും. സംഘത്തിലെ മറ്റ് വിദ്യാര്‍ത്ഥികളും അപകടത്തില്‍പ്പെട്ടതായി സൂചനകളുണ്ട്.

സിദ്ധാര്‍ഥ കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവില്‍ സാഗര നഗര്‍ 48 ബിയില്‍ സുനില്‍ കുമാറിന്റെ മകനാണ് സിദ്ധാര്‍ഥ് സുനില്‍. സന്ധ്യ സുനിലാണ് സിദ്ധാര്‍ഥിന്റെ മാതാവ്. സഹോദരി: പാര്‍വതി സുനില്‍.

കണ്ണൂര്‍ മുഴുപ്പിലങ്ങാട് ദക്ഷിണ ഹൗസില്‍ പരേതനായ ഫ്രഭനന്‍- ഷെര്‍ളി ദമ്പതികളുടെ മകളാണ് പ്രത്യുഷ. മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.