ബീജിംഗ്: ജപ്പാനിലും തായ് വാനിലും ചൈനയുടെ ചാര ബലൂൺ കണ്ടതിന്റെ തെളിവുകൾ പുറത്തുവിട്ട് ബിബിസി പനോരമ. തങ്ങളുടെ പ്രദേശത്ത് ബലൂണുകൾ പറന്നതായി ജപ്പാനും സ്ഥിരീകരിക്കുക മാത്രമല്ല വേണ്ടിവന്നാൽ ഭാവിയിൽ അവയെ വെടിവയ്ച്ച് നശിപ്പിക്കാൻ തയ്യാറാണെന്നും ജപ്പാൻ പറഞ്ഞു. എന്നാൽ ബിബിസി ഹാജരാക്കിയ തെളിവുകളിൽ പ്രതികരിക്കാൻ ചൈന തയ്യാറായിട്ടില്ല.
ഈ വർഷമാദ്യം ചൈനീസ് ചാര ബലൂൺ അമേരിക്കൻ തീരത്ത് വെടിവെച്ചിട്ടിരുന്നു. ഏകദേശം മൂന്ന് ബസുകളുടെ വലിപ്പമുള്ള ബലൂണാണ് അന്ന് വെടിവെച്ചിട്ടത്. എന്നാൽ അമേരിക്ക വെടിവെച്ചിട്ടത് കാലാവസ്ഥാ പ്രവചനത്തിനുള്ള ഉപകരണമാണെന്നായിരുന്നു ചൈനയുടെ അവകാശവാദം.
ചൈനസ് ബലൂൺ ഒറ്റപ്പെട്ട സംഭവമല്ല. ഏകദേശം അഞ്ച് വർഷമെങ്കിലും പഴക്കമുള്ളതാണ്. പ്രത്യേക ദൗത്യത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് അവ. ചാര ബലൂൺ ലോകം മുഴുവൻ ചുറ്റിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും സിഐഎയുടെ മുൻ കിഴക്കൻ ഏഷ്യാ അനലിസ്റ്റായ ജോൺ കൾവർ പറഞ്ഞു,
ആർട്ടിഷ്യൽ ഇന്റലിജൻസ് കമ്പനിയായ സിന്തറ്റെയ്‌ക്കുമായി ചേർന്നാണ് ബലൂണുകളുടെ ഒന്നിലധികം ചിത്രങ്ങൾ ബിബിസി കണ്ടെത്തിയത്. സിന്തറ്റെയ്ക്ക് കമ്പനി സ്ഥാപകനായ കോറി ജാസ്കോൾസ്കി 2021 സെപ്തംബർ ആദ്യം വടക്കൻ ജപ്പാനിൽ ഒരു ബലൂൺ കടന്നതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നെങ്കിലും ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല. മംഗോളിയയുടെ തെക്ക് ഭാഗത്തു നിന്നാണ് ഈ ബലൂൺ വിക്ഷേപിച്ചതെന്നാണ് സൂചനയെന്ന് ജാസ്കോൾസ്കി പറഞ്ഞു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ബിബിസിക്ക് കഴിഞ്ഞിട്ടില്ല.
ജപ്പാൻ യുഎസിന്റെ അടുത്ത സഖ്യകക്ഷിയായതിനാൽ മറ്റേതൊരു വിദേശ രാജ്യത്തേക്കാളും കൂടുതൽ അമേരിക്കൻ സൈന്യം അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സർക്കാർ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. ആളുകളുടെ ജീവനും സ്വത്തും സംരക്ഷിക്കാനായി ബലൂണുകൾ വെടിവയ്ക്കാൻ പോലും തയ്യാറാണെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള യുക്കോ മുറകാമി പറഞ്ഞു.
സിഗ്നൽ ശേഖരിക്കാനായി ചൈനീസ് ബലൂണുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അമേരിക്കക്ക് മുകളിലൂടെ അവർ കണ്ടെത്തിയ വിമാനത്തിൽ ഒന്നിലധികം ആന്റിനകൾ ഉണ്ടായിരുന്നു. ആശയ വിനിമയങ്ങൾ ശേഖരിക്കാനും ലൊക്കേഷൻ മനസിലാക്കാനുമാണിത്. ചൈന മറ്റ് ബലൂണുകൾ വിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പനോരമ ടീം കൂടുതൽ നിരീക്ഷണങ്ങൾ നടത്തി.
തായ്‌വാനിലെ കാലാവസ്ഥാ സേവനം എടുത്ത രണ്ട് ഫോട്ടോഗ്രാഫുകൾ അന്വേഷണത്തിൽ കണ്ടെത്തി. 2021 സെപ്‌റ്റംബർ അവസാനം തലസ്ഥാനമായ തായ്‌പേയ്‌ക്ക് മുകളിൽ ഒരു ബലൂൺ കണ്ടതായി മനസിലാക്കി. തായ്‌വാൻ സർക്കാർ ഇത് ഒരു കാലാവസ്ഥാ ബലൂണാണെന്ന് വിശ്വസിച്ചിരുന്നുവെങ്കിലും ജാക്കോൾസ്‌കി ആ തീരുമാനത്തെ എതിർത്തു. കഴിഞ്ഞ വർഷം ചൈനീസ് സൈന്യം തായ്വാനിൽ പൂർണ്ണ തോതിലുള്ള ആക്രമണം ആരംഭിച്ചിരുന്നു. ചൈന ആക്രമിച്ചാൽ തായ്‌വാനെ പ്രതിരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു.
ബലൂണുകൾ കണ്ടെത്താൻ എഐ എങ്ങനെ സഹായിച്ചു?
ബലൂൺ ബഹിരാകാശത്ത് എങ്ങനെയായിരിക്കുമെന്ന് കോറി ജാസ്കോൾസ്കി മനസിലാക്കി. പിന്നീട് അദ്ദേഹം ആ രൂപരേഖ തന്റെ എഐ സോഫ്‌റ്റ്‌വെയറിലേക്ക് നൽകി. ബലൂണിന്റെ പാത കണ്ടെത്താനും അതിന്റെ ഉത്ഭവം കണ്ടെത്താനും കാറ്റിന്റെ മാതൃകകളും അദ്ദേഹം വിശകലനം ചെയ്തു.
പ്ലാനറ്റ് ലാബ്‌സ് എന്ന കമ്പനി നൽകിയ ഉപഗ്രഹ ചിത്രങ്ങളുമായി താരതമ്യ പഠനം നടത്തി. ബലൂണുകൾ കണ്ടെത്തുന്നതിനായി എല്ലാ വിവരങ്ങളും റാപ്പിഡ് ഓട്ടോമാറ്റിക് ഇമേജ് കാറ്റഗറൈസേഷൻ എന്നറിയപ്പെടുന്ന തന്റെ സോഫ്റ്റ്‌വെയറിലേക്ക് നൽകിയെന്നും ജാസ്കോൾസ്കി പറഞ്ഞു . നിരീക്ഷണ ബലൂണുകൾ വളരെ വലുതാണ്. എന്നാൽ ബഹിരാകാശത്ത് നിന്ന് ഒരു ഉപഗ്രഹം ഫോട്ടോയെടുക്കുമ്പോൾ അവ ചെറിയ വെളുത്ത പൊട്ടുകളായി മാത്രമേ കാണപ്പെടൂവെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.