രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്: സന്ദര്‍ശനം 29, 30 തിയതികളില്‍; ജന പ്രതിനിധികളുമായി കൂടിക്കാഴ്ച

രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്: സന്ദര്‍ശനം 29, 30 തിയതികളില്‍; ജന പ്രതിനിധികളുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: കലാപം തുടരുന്ന മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. 29, 30 തിയതികളിലാണ് രാഹുലിന്റെ സന്ദര്‍ശന പരിപാടി.

മണിപ്പൂരിലെ അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം തുടരുന്നതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം. കലാപ ബാധിത മേഖലകളിലെത്തുന്ന രാഹുല്‍ ഗാന്ധി ജന പ്രതിനിധികളുമായും പൗര പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ കുറിച്ച് അറിയിച്ചത്. രണ്ട് മാസമായി മണിപ്പൂര്‍ കത്തുകയാണ്. വിദ്വേഷം പരത്തുന്നതിന് പകരം സ്‌നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

രണ്ട് മാസമായി മണിപ്പൂര്‍ കലാപം തുടരുന്ന സാഹചര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടം സന്ദര്‍ശിച്ചിട്ടില്ല. വിഷയത്തെക്കുറിച്ച് പ്രതികരിക്കാനും അദേഹം തയ്യാറായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും പിന്നീട് സര്‍വകക്ഷി യോഗം വിളിച്ചെങ്കിലും പ്രശ്‌ന പരിഹാരുണ്ടാക്കാന്‍ കഴിഞ്ഞില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.