ഒട്ടാവ: അമേരിക്ക നല്‍കുന്ന എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് കാനഡയില്‍ ജോലി വാഗ്ദാനം. 10,000 പേര്‍ക്കാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ രാജ്യത്ത് ജോലി ചെയ്യാന്‍ കാനഡ അവസരമൊരുക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് ജോലി ചെയ്യാം.
കാനഡയില്‍ എവിടെയും ഏത് തൊഴിലുടമയ്ക്ക് കീഴിലും ജോലി ചെയ്യാവുന്നതാണ്. അവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ കുടുംബംഗങ്ങള്‍ക്കോ താല്‍കാലിക റസിഡന്റ് വിസ നല്‍കും. ഇത് ഉപയോഗിച്ച് അവര്‍ക്കും ജോലിയോ പഠനമോ ചെയ്യാനാകും. കാനഡ കുടിയേറ്റ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ പുതിയൊരു കുടിയേറ്റ നിയമം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ലോകത്തെ കഴിവുറ്റ തൊഴിലാളികള്‍ക്ക് കാനഡയിലെത്തി അവിടുത്തെ ടെക് കമ്പനികളില്‍ ചേരാന്‍ അവസരമൊരുക്കുന്നതായിരിക്കും ഈ മാറ്റമെന്ന് സീന്‍ ഫ്രേസര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.