അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ ദുരന്തമായി മാറിയ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കരയിലെത്തിച്ചു

അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ ദുരന്തമായി മാറിയ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കരയിലെത്തിച്ചു

വാഷിംങ്ണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ ദുരന്തമായി മാറിയ അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു. യുഎസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സികാമോര്‍, ഹൊറൈസണ്‍ ആര്‍ട്ടിക് എന്നിവയില്‍ നിന്ന് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ ഇറക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് 1,600 അടി അകലെ കോസ്റ്റ് ഗാര്‍ഡ് കഴിഞ്ഞയാഴ്ച ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അപകട സ്ഥലം മാപ്പ് ചെയ്തിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ക്യാപ്റ്റന്‍ ജേസണ്‍ ന്യൂബവര്‍ പറഞ്ഞു.അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍ 16 നാണ് അഞ്ച് പേരുമായി പോയ അന്തര്‍വാഹിനി കാണാതായത്. 1912 ല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയപ്പോഴായിരുന്നു ടൈറ്റന്റെ തിരോധാനം. ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തര്‍വാഹിനിയാണ് ടൈറ്റന്‍.

യാത്രയാരംഭിച്ച് ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സപ്പോര്‍ട്ട് കപ്പലായ കനേഡിയന്‍ റിസര്‍ച്ച് ഐസ് ബ്രേക്കറായ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാന്‍ഡില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ വെച്ചാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്.

ബ്രിട്ടിഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവര്‍ പോള്‍ ഹെന്റി, പാക് വ്യവസായി ഷഹസാദ് ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ ഉടമ സ്റ്റോക് ടണ്‍ റഷ് എന്നിവരായിരുന്നു എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.