ഖത്തറില്‍ വാഹനാപകടം, മലയാളികള്‍ ഉള്‍പ്പടെ 5 മരണം

ഖത്തറില്‍ വാഹനാപകടം, മലയാളികള്‍ ഉള്‍പ്പടെ 5 മരണം

അല്‍ ഖോർ:ഖത്തറിലെ അല്‍ ഖോറിലുണ്ടായ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പടെ 5 പേർ മരിച്ചു.കൊല്ലം കരുനാഗപ്പളളി സ്വദേശികളായ റോഷിന്‍ ജോണ്‍, ഭാര്യ ആന്‍സി ഗോമസ്, ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് എന്നിവരാണ് മരിച്ചമലയാളികള്‍. ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ പ്രവീണ്‍ കുമാർ ശങ്കറും ഭാര്യ നാഗലക്ഷ്മിയും മരിച്ചു. റോഷിന്‍റെയും ആന്‍സിയുടെയും ഏകമകനായ മൂന്ന് വയസുകാരന്‍ ഏദന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്ളൈ ഓവറില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം പാലത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുളള 5 പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ അല്‍ ഖോർ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്കുളള യാത്രയില്‍ സുഹൃദ് സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശി മനോജ് കുമാർ അർജുന്‍, കോട്ടയം സ്വദേശി അഗസ്റ്റിന്‍ എബി എന്നിവർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവും നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.