മഹാരാഷ്ട്രയില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് തീ പിടിച്ചു; 25 പേര്‍ വെന്ത് മരിച്ചു

മഹാരാഷ്ട്രയില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് തീ പിടിച്ചു; 25 പേര്‍ വെന്ത് മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ച് 25 പേര്‍ വെന്ത് മരിച്ചു. ബുല്‍ധാന ജില്ലയിലെ സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഏഴ് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 32 പേരാണ് ഉണ്ടായിരുന്നത്.

യവത്മാലില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന് കാരണമായത്. ബസ് പൂര്‍ണമായും കത്തിനശിച്ചു.

ബസ് വാതിലിന്റെ വശത്തേക്ക് മറിഞ്ഞതിനാല്‍ പുറത്തു കടക്കാനാകാതെ യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ യാത്രക്കാരെല്ലാവരും ഉറക്കത്തിലായിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. ഡീസല്‍ ടാങ്ക് പൊട്ടിയതോടെ ആളിപ്പടര്‍ന്ന അഗ്നി നിമിഷനേരം കൊണ്ട് 25 പേരുടെ ജീവനെടുത്തു.

ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഗ്‌നിരക്ഷാ സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ ബുല്‍ധാന സിവില്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.