ഇന്നും നാളെയും ദുബായിലെ ചില പ്രധാന റോഡുകളില്‍ ഗതാഗതകാലതാമസം നേരിടും, ആ‍ർടിഎ

ഇന്നും നാളെയും ദുബായിലെ ചില പ്രധാന റോഡുകളില്‍ ഗതാഗതകാലതാമസം നേരിടും, ആ‍ർടിഎ

ദുബായ്: ജൂലൈ 1,2 തിയതികളില്‍ ദുബായിലെ ചില പ്രധാനപ്പെട്ട റോഡുകളില്‍ ഗതാഗത കാലതാമസം നേരിടുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്. അല്‍ സഫ സ്ട്രീറ്റ്, ഹാപ്പിനെസ് സ്ട്രീറ്റ്, അല്‍ ബദാ സ്ട്രീറ്റ്, എന്നീ റോഡുകളില്‍ ഈ രണ്ട് ദിവസങ്ങളിലും രാത്രി 7 മണിമുതല്‍ പുലർച്ചെ 2 മണിവരെയാണ് ഗതാഗത കാലതാമസം അനുഭവപ്പെടുക. കൊക്കോ കോള അരീനയില്‍ ഈദ് ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ ഗതാഗത കാലതാമസം അനുഭവപ്പെടുമെന്നാണ് അറിയിപ്പ്. യാത്രയ്ക്ക് ബദല്‍ റോഡുകള്‍ ഉപയോഗിക്കുകയോ നേരത്തെ യാത്ര പുറപ്പെടുകയോ ചെയ്യണമെന്നും ട്വീറ്റില്‍ ആർടിഎ അറിയിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.