അപകടകരമായ വിധം വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് പോലീസ്

അപകടകരമായ വിധം വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് പോലീസ്

കുവൈറ്റ് സിറ്റി:അപകടകരമാം വിധം വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് പോലീസ്. സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹമാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചിരുന്നു.



ദൃശ്യങ്ങളില്‍ നിന്ന് അപകടകരമാം വിധമാണ് വാഹനമോടിച്ചതെന്ന് വ്യക്തമായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അവനവന്‍റെ തന്നെയും ഒപ്പം മറ്റുളളവരുടെയും ജീവന്‍ അപകടത്തില്‍ പെടുത്തുന്ന രീതിയിലാണ് വാഹനമോടിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

എസ് യു വി വാഹനം 360 ഡിഗ്രിയില്‍ കറങ്ങുന്ന രീതിയിലുള്‍പ്പടെയാണ് വാഹനമോടിച്ചത്. ടയറുകള്‍ റോഡിലുരസി തീവരുന്നതും വീഡിയോയില്‍ കാണാം. ഡ്രൈവർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുളള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.