ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ കത്തീഡ്രലിൽ ഭാരത അപ്പസ്തോലനും ഇടവക മദ്ധ്യ സ്ഥാനുമായ വി. തോമാ സ്ലീഹായുടെ ദുക്റാന തിരുന്നാൾ ജൂൺ 30 മുതൽ ജൂലൈ 10 വരെ ഭകത്യാഡംബരപൂർവ്വം ആഘോഷിക്കുന്നു.
ജൂലൈ 2 ന് രാവിലെ 10 മണിയുടെ ദിവ്യബലി മധ്യേ വിവാഹാ വൃത നവീകരിണം നടത്തുന്നതായിരിക്കും. ഏകദേശം 500-ൽ അധികം ദമ്പതികൾ ഈ പരിശുദ്ധ കർമ്മത്തിൽ പങ്കെടുക്കുന്നതായിരിക്കും. വിവാഹ വ്രത നവികരണത്തിൽ പങ്കെടുക്കുന്ന ദമ്പതിമാർ രാവിലെ 8:45 ന് അൽഫോൻസാ ഹാളിൽ അണിനിരന്ന് മുഖ്യ കാർമികനായ മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്ന് വിവാഹ വ്രത നവീകരണ സമ്മാനം സ്വീകരിച്ചതിനു ശേഷം പ്രദക്ഷിണമായി ദേവലായത്തിലേക്ക് പ്രവേശിക്കുന്നു. ദിവ്യ ബലിമധ്യേ ദമ്പതികൾ വിവാഹ വ്രത നവീകരണം നടത്തുന്നതായിരിക്കും.
ദിവ്യബലിയ്ക്കു ശേഷം 11.30 ന് ദൈവജനമെല്ലാം ആഘോഷമായ പ്രാക്ഷിണത്തോടെ കുരിശിൻ തൊട്ടി ചുറ്റി കൊടി മരത്തിന് ചുറ്റും പ്രാർത്ഥന പൂർവം അണിനിരക്കും. ചെണ്ട മേളങ്ങളുടെയും, മുത്തുകുട കളുടെയും അകമ്പടിയോടെ അനേകരെ സാക്ഷിയാക്കി പ്രാർത്ഥനയോടെ മാർ അങ്ങാടിയത്ത് കെട്ടിയോറ്റുന്നതോടെ അനേകം പ്രത്യേകതളുള്ള ഈ വർഷത്തെ തിരുന്നാളിന് തുടക്കം കുറിക്കും. തിരുകർമ്മങ്ങൾക്കു ശേഷം എല്ലാവർക്കും സ്നേഹവിരുന്നും ഉണ്ടായിരി ക്കുന്നതാണ്.
ജോണി മണ്ണഞ്ചേരി, സജി വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ''കിച്ചൺ ഡോൺ'' എന്ന സംഘടനയാണ് ഈ വർഷത്തെ തിരുന്നാളിന് നേതൃത്വം നൽകുന്നത്.
തിരുന്നാളിലും, തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് വി. തോമാ സ്ലീഹായുടെ മാദ്ധ്യത്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി വികാരി ജനറലും വികാരിയുമായ ഫാ. തോമസ് കടുകപ്പിള്ളി, അസി. വികാരി ഫാ. ജോബി ജോസഫ് എന്നിവർ പ്രസ്ഥാവനയിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.