തൃശൂര്‍: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന യുവതി ഒളിവില്‍ പോയി. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയെ സംശയമുണ്ടെന്ന് ഷീല അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27 ന് ചാലക്കുടിയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് എക്സൈസ് ഷീലയെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാമ്പുകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ തെളിയുകയായിരുന്നു. എന്നാല്‍, വ്യാജ കേസില്‍ കുടങ്ങി ഷീല രണ്ടു മാസം വീയൂര്‍ ജയിലില്‍ കിടക്കേണ്ടി വന്നു.
കേസുമായി ബന്ധപ്പെട്ട് ഷീലാ സണ്ണിയുടെ ഭര്‍ത്താവ് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ബാഗില്‍ നിന്ന് എല്‍.എസ്.ഡിയെന്ന് ആരോപിച്ച വസ്തു കണ്ടെടുത്തതിന്റെ തലേ ദിവസം വീട്ടില്‍ ബന്ധുക്കളുണ്ടായിരുന്നെന്ന് ഷീല എക്സൈസിനും ക്രൈം ബ്രാഞ്ചിനും മൊഴി നല്‍കി. ചില ബന്ധുക്കള്‍ ഷീലയുടെ സ്‌കൂട്ടര്‍ ഉപയോഗിച്ചിരുന്നു.
ഇവരുടെ ബാഗില്‍ എല്‍എസ്ഡി ഒളിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴിയായതിനാല്‍ നമ്പര്‍ തിരിച്ചറിയാന്‍ ക്രൈം ബ്രാഞ്ച് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍, ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 72 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്ന ഇവര്‍ കാരണക്കാരെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.