വാഷിങ്ടൺ സിറ്റി: ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം വായിക്കാന്‍ കഴിയുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ച് ട്വിറ്റർ. ഇലോൺ മസ്കാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. വൈരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് പ്രതിദിനം 6000 പോസ്റ്റുകൾ വായിക്കാം. വൈരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകളാണ് വായിക്കാൻ സാധിക്കുക. വൈരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുകൾക്ക് പ്രതിദിനം 300 പോസ്റ്റുകളും വായിക്കാം.
പ്രതിദിന പോസ്റ്റുകളുടെ എണ്ണം ഉയർത്തുമെന്നും ഇലോൺ മസ്ക് വ്യക്തമാക്കി. ആളുകള്‍ക്കിടയില്‍ തെറ്റിധാരണ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇതിന് തടയിടുന്നതിനായിട്ടാണ് ഇത്തരം നടപടിയെന്ന് മസ്‌ക് പറഞ്ഞു. നിരവധി ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് മസ്‌കിന്റെ ട്വീറ്റ്.
ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കപ്പുറം സോഷ്യല്‍ മീഡിയ കമ്പനിയുടെ ബിസിനസ് പുനരുജ്ജീവിപ്പിക്കാന്‍ വീഡിയോ, ക്രിയേറ്റര്‍, കൊമേഴ്സ് പങ്കാളിത്തം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികള്‍ ട്വിറ്റര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മസ്‌ക് ഉടമസ്ഥതയേറ്റതിന് പിന്നാലെ ട്വിറ്റര്‍ വിട്ടുപോയ പരസ്യദാതാക്കളെ തിരിച്ചുപിടിക്കാനും ട്വിറ്റര്‍ ബ്ലൂ ടിക് പ്രോഗ്രാമിന്റെ ഭാഗമായി സബ്സ്‌ക്രിപ്ഷന്‍ വരുമാനം വര്‍ധിപ്പിക്കാനും സോഷ്യല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഒക്ടോബറില്‍ മസ്‌ക് സിഇഒ ആയി ചുമതലയേറ്റ ശേഷം ട്വിറ്റര്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.