സെൽഫ് ഡ്രൈവിംഗ് കാറുകൾക്കുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി

സെൽഫ് ഡ്രൈവിംഗ് കാറുകൾക്കുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി

ദുബായ്: രാജ്യത്തെ റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഓടിക്കാനുളള ആദ്യലൈസന്‍സിന് യുഎഇ അംഗീകാരം നല്‍കി.യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി  അല്‍ വതന്‍ പാലസില്‍ നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.

യുഎഇയുടെ ഗതാഗത മേഖലയില്‍ നിർണായകമാകും സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളെന്നാണ് വിലയിരുത്തല്‍. വിവിധ തരത്തിലുളള സ്വയം നിയന്ത്രിത വാഹനങ്ങള്‍ യുഎഇ പരീക്ഷിക്കും. വീ റൈഡിന്‍റെ നേതൃത്വത്തിലായിരിക്കും സ്വയം നിയന്ത്രിത വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന വീ റൈഡിന്‍റെ കേന്ദ്രങ്ങള്‍  അബുദാബി  ഉള്‍പ്പടെയുളള നഗരങ്ങളിലുണ്ട്. ലോകത്തെ 26 നഗരങ്ങളില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗവേഷണ പരീക്ഷണങ്ങള്‍ വീ റൈഡ് നടത്തുന്നു. റോബോ ടാക്സി, റോബോ ബസ്, റോബോ വാന്‍, റോബോസ്വീപ്പർ തുടങ്ങിയ സേവനങ്ങള്‍ കമ്പനി നടപ്പിലാക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.