തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; ആളപായമില്ല

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; ആളപായമില്ല

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിലേക്ക് വീണ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ട് കരയ്ക്ക് കയറി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ക്രൈസ്റ്റ് കിംഗ് എന്ന മത്സ്യബന്ധന വള്ളമാണ് മറിഞ്ഞത്.

തിരമാലയിലും കാറ്റിലും പെട്ട് വള്ളം മറിയുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മത്സ്യബന്ധനത്തിന് പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.

അഞ്ചുതെങ്ങ് സ്വദേശികളായ ജോയി, വര്‍ഗീസ്, മുത്തപ്പന്‍, ജിത്തു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കടലിലേക്ക് വീണത്. കടലില്‍ വീണ ഇവര്‍ സ്വയം നീന്തി കരയ്ക്ക് കയറുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.