അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍

അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ ഐക്യനാടുകളിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമീപകാല അമേരിക്കന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടു പോകുന്നതിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് അദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും ജയശങ്കര്‍ അഭിവാദ്യം ചെയ്തു. തന്റെ ഔദ്യോഗിക ട്വിറ്ററില്‍, ജയശങ്കര്‍ കുറിച്ചത്് ഇങ്ങനെയാണ്: അമേരിക്കന്‍ ഐക്യ നാടുകളിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും അവരുടെ സ്വാതന്ത്ര്യ ദിനത്തില്‍ ഊഷ്മളമായ ആശംസകള്‍ എന്നാണ്.

അമേരിക്കയില്‍ സ്വാതന്ത്ര്യ ദിനം ജൂലൈ നാലിനാണ് ആഘോഷിക്കുന്നത്. 1776 ജൂലൈ നാലിനാണ് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചത്. അമേരിക്കയില്‍ ഉടനീളമുള്ള ആളുകള്‍ സ്വാതന്ത്ര്യ ദിനം വിവിധ രീതിയിലാണ് ആഘോഷിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് പോയിരുന്നു. ഉന്നതതല രാഷ്ട്രീയ സന്ദര്‍ശനങ്ങളുടെ പതിവ് കൈമാറ്റം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് ആക്കം കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.