വൈറ്റ് ഹൗസിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്ൻ ; പദാർത്ഥം വൈറ്റ് ഹൗസിൽ എങ്ങനെ എത്തിയെന്നതിൽ അന്വേഷണം ആരംഭിച്ചു

വൈറ്റ് ഹൗസിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്ൻ ; പദാർത്ഥം വൈറ്റ് ഹൗസിൽ എങ്ങനെ എത്തിയെന്നതിൽ അന്വേഷണം ആരംഭിച്ചു

വാഷിം​ഗ്ടൺ: വൈറ്റ് ഹൗസിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ വെളുത്ത പദാർത്ഥം കൊക്കെയ്ൻ ആണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി പൊലീസ്. വെസ്റ്റ് വിങിൽ നിന്നാണ് വെള്ള കളറിലുള്ള പൊടി കണ്ടെത്തിയത്. എങ്ങനെയാണ് ഇത് എത്തിയതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പതിവ് പരിശോധനയ്ക്കിടെ വാഷിങ്ടൺ ഡിസി അഗ്നിശമന സേന വിഭാഗത്തിലെ അംഗമാണ് പദാർത്ഥം കണ്ടെടുത്തത്. കണ്ടെത്തിയ പദാർത്ഥം അപകടകരമല്ലെന്നാണ് വിലയിരുത്തലെന്നും അ​ഗ്നിശമന വിഭാ​ഗം വ്യക്തമാക്കി.

പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്ന എക്സിക്യൂട്ടീവ് മാൻഷനോട് ചേർന്നാണ് വെസ്റ്റ് വിങ്. ഓവൽ ഓഫീസ്, കാബിനറ്റ് റൂം, പ്രസ്സ് ഏരിയ, പ്രസിഡന്റിന്റെ സ്റ്റാഫിനുള്ള ഓഫീസുകൾ, വർക്ക്സ്പേസ് എന്നിവയെല്ലാം ഇവിടെയാണുള്ളത്. സംഭവത്തെ തുടർന്ന് ഉയർന്ന സുരക്ഷ അലേർട്ട് പ്രഖ്യാപിക്കുകയും വൈറ്റ് ഹൗസ് ഹ്രസ്വമായി ഒഴിപ്പിച്ചതായും രഹസ്യാന്വേഷണ വക്താവ് ആന്റണി ഗുഗ്ലിയൽമി പറഞ്ഞു.

വൈറ്റ് ഹൗസിന് ചുറ്റുമുള്ള റോഡുകളും രഹസ്യാന്വേഷണ വിഭാഗം അടച്ചു. ഈ പദാർത്ഥം വൈറ്റ് ഹൗസിൽ എങ്ങനെ പ്രവേശിച്ചുവെന്നതിന്റെ കാരണവും രീതിയും സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഗുഗ്ലിയൽമി പറഞ്ഞു. രാസ വസ്‌തുവിന്റെ കൃത്യമായ അളവ്‌ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വളരെ കുറവാണെന്ന്‌ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥൻ വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.