മണിപ്പൂർ സംഘർഷം; ഇൻറർനെറ്റ് നിരോധനം ജൂലൈ പത്ത് വരെ നീട്ടി

മണിപ്പൂർ സംഘർഷം; ഇൻറർനെറ്റ് നിരോധനം ജൂലൈ പത്ത് വരെ നീട്ടി

ഇംഫാൽ: കലാപം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും മണിപ്പൂർ ഇതുവരെയും ശാന്തമായിട്ടില്ല. ക്രമസമാധാനം പുനസ്ഥാപിക്കാൻ നീക്കങ്ങൾ തുടരുന്നു. നടപടികളുടെ ഭാഗമായി മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് ഇൻറർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം 2023 ജൂലൈ പത്ത് വരെ നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ചയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

മണിപ്പൂർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ, ജീവന് നഷ്ടം, പൊതുജനങ്ങൾക്ക് നാശനഷ്ടം എന്നിവ തടയാൻ കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പറയുന്നു. പബ്ലിക് എമർജൻസി അല്ലെങ്കിൽ പബ്ലിക് സേഫ്റ്റി റൂൾസ്, 2017 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ടെലികോം സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ (Temporary Suspension of Telecom Services) ജൂലൈ പത്ത് വരെ നീട്ടിയതായി ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തെ നിലവിലെ സാഹചര്യം പൊതു ജനങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തിനും പരിപാലനത്തിനും ഗുരുതരമായ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് തൃപ്തിപ്പെട്ട സാഹചര്യത്തിൽ ബ്രോഡ്‌ബാൻഡ് ഉൾപ്പെടെയുള്ള മൊബൈൽ ഡാറ്റ സേവനങ്ങൾ, ഇൻറർനെറ്റ്, ഡാറ്റ സേവനങ്ങൾ എന്നിവ താൽക്കാലികമായി നിയന്ത്രിക്കാൻ ഇതിനാൽ ഉത്തരവിടുന്നതായി ഒരു ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.