ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് ടാന്‍സാനിയയില്‍; ഇരു രാജ്യങ്ങളും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് ടാന്‍സാനിയയില്‍; ഇരു രാജ്യങ്ങളും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് ടാന്‍സാനിയയിലെ സാന്‍സിബാറില്‍ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന്‍ അലി മ്വിനിയുടെയും സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പുവെച്ചത്. കിഴക്കന്‍ ആഫ്രിക്കയുടെ തീരത്തുള്ള ടാന്‍സാനിയന്‍ ദ്വീപസമൂഹമാണ് സാന്‍സിബാര്‍. കഴിഞ്ഞ ദിവസമാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ടാന്‍സാനിയയിലെത്തിയത്.

ഇന്ത്യയ്ക്ക പുറത്ത് സ്ഥിതിചെയ്യുന്ന ആദ്യത്തെ ഐഐടി ക്യാമ്പസ് സാന്‍സിബാറിലായിരിക്കും. ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയവും ഐഐടി മദ്രാസും സാന്‍സിബാറിന്റെ വിദ്യാഭ്യാസ, തൊഴില്‍ പരിശീലന മന്ത്രാലയവും ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ഇന്ത്യയും ടാന്‍സാനിയയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ ക്യാമ്പസെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സാന്‍സിബാറിലെ ഐഐടി മദ്രാസ് എന്ന് പേരിട്ടിരിക്കുന്ന കാമ്പസ് 2023 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. തുടക്കത്തില്‍ 50 ബിരുദ വിദ്യാര്‍ത്ഥികളെയും 20 മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിക്കും. അബുദാബി, ക്വാലാലംപൂര്‍ എന്നിവയ്ക്കൊപ്പം ഐഐടിയുടെ മൂന്ന് അന്താരാഷ്ട്ര കാമ്പസുകളില്‍ ഒന്നായി സാന്‍സിബാര്‍ മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.