ഇന്ത്യ യുഎഇ യാത്ര വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാം

ഇന്ത്യ യുഎഇ യാത്ര വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാം

ദുബായ്:യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്കില്‍ വരും ദിവസങ്ങളില്‍ കുറവുണ്ടായേക്കമെന്ന് പ്രതീക്ഷ. അവധിക്കാലം ആരംഭിച്ച് ആഴ്ച കഴിഞ്ഞതും ഈദ് അവധി കഴിഞ്ഞതുമാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമാകുമെന്ന് വിലയിരുത്തുന്നത്. സാധാരണയായി സ്കൂളുകള്‍ അടയ്ക്കുന്ന ആഴ്ചയിലും അതിന് ശേഷമുളള ആഴ്ചയിലുമാണ് ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധനവുണ്ടാകുന്നത്. ഇത്തവണ ഈദ് അവധിയും ഒരുമിച്ച് വന്നതോടെ വലിയ വർദ്ധനവാണ് ടിക്കറ്റ് നിരക്കില്‍ രേഖപ്പെടുത്തിയത്.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ഇപ്പോഴും ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് ഒരുപരിധിക്ക് താഴെ ടിക്കറ്റ് നിരക്ക് കുറയില്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ജൂലൈ രണ്ടാം വാരം മുതല്‍ ഓഗസ്റ്റ് രണ്ടാം വാരം വരെ ടിക്കറ്റ് നിരക്കില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. അതായത് നാലംഗ കുടുംബം യാത്ര ചെയ്യുമ്പോള്‍ ശരാശരി 760 ദിർഹം വരെ ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടാകാം. ഹിജ്രി അവധി വാരാന്ത്യ അവധിയോട് ചേർന്ന് വരുന്നതുകൊണ്ടുതന്നെ ആ ദിവസങ്ങളില്‍ പൊതുവെ ടിക്കറ്റ് നിരക്ക് വർദ്ധനവുണ്ട്.

ഇത്തവണ ജൂണ്‍ 20 മുതല്‍ ജൂലൈ 15 വരെ ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധന രേഖപ്പെടുത്തി. അതേസമയം ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബർ 10 വരെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയരും. ആഗസ്റ്റ് 29 നാണ് ഇത്തവണ തിരുവോണം. അതോടൊപ്പം സ്കൂളുകള്‍ മധ്യവേനല്‍ അവധികഴിഞ്ഞ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത് ആഗസ്റ്റ് അവസാനത്തോടെയാണ്. ഇതുരണ്ടും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.