ചണ്ഡീഗഡ്: അവിവാഹിതരായ 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 2750 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചു.
വാര്‍ഷിക വരുമാനം 1.80 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് സാമ്പത്തിക സഹായം. വാര്‍ഷിക വരുമാനം 1.80 ലക്ഷം രൂപയില്‍ താഴെയുള്ള 45 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ അവിവാഹിതര്‍ക്കും പ്രതിമാസം 2750 രൂപ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൂടാതെ മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 40-60 വയസ് പ്രായമുള്ള വിധവകള്‍ക്കും പെന്‍ഷനായി തുല്യ തുക ലഭിക്കും. 60 വയസ്സ് കഴിയുമ്പോള്‍ സ്വാഭാവികമായും വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ അലവന്‍സും പ്രഖ്യാപിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം 200 രൂപയും ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിന് 250 രൂപയും അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് 300 രൂപയും സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് 400 രൂപയുമാണ് അലവന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.