ബ്രസീലിയ: ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പെർനാംബൂക്കോയിൽ ഒരു കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ എട്ടു മരണം. എട്ടും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചിട്ടുണ്ട്. അഞ്ചു പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിയിൽ നിന്ന് നാലുപേരെ രക്ഷപെടുത്തിയതായും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്രസീലിലെ റെസിഫ് നഗരത്തിലെ തകർന്ന നാലുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും അപകടത്തിൽ നിന്നും രക്ഷപെട്ടവരെ സഹായിക്കുന്ന ഡ്രോൺ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന പ്രദേശമാണ് റെസിഫ്. മഴയെ തുടർന്ന് അധികൃതർ ഇവിടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വരുദിവസങ്ങളിലും ഇവിടെ മഴശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിൽ കഴിയാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ബ്രസീലിലെ വടക്കുകിഴക്കൻ പെർനാമ്പുകോ സംസ്ഥാനത്തെ തീരദേശ നഗരമാണ് റെസീഫ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.