ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകളില്‍ ഇരുപത്തിയഞ്ച് ശതമാനം ഇളവ് വരുത്താനൊരുങ്ങി റെയില്‍വേ. എ.സി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് ബാധകമായിരിക്കുമെന്നും പുതിയ നിരക്ക് ഉടന്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
ഒരു മാസത്തിനിടെ അമ്പത് ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളില്‍ മാത്രമായിരിക്കും ഇളവ് നല്‍കുക. അതേസമയം, ഇതിനോടകം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കില്ല. അവധിക്കാല/ഉത്സവ സ്പെഷ്യലുകള്‍ തുടങ്ങിയ പ്രത്യേക ട്രെയിനുകളില്‍ ഈ ഡിസ്‌കൗണ്ട് ലഭിക്കില്ല.
ഡിസ്‌കൗണ്ട് ഫെയര്‍ സ്‌കീം അവതരിപ്പിക്കുന്നതിനുള്ള അധികാരം സോണല്‍ റെയില്‍വേ ഏല്‍പ്പിക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ടിക്കറ്റിന്റെ അടിസ്ഥാന വിലയില്‍ മാത്രമായിരിക്കും 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി മുതലായവ പ്രത്യേകം നല്‍കണം. അതേസമയം ഈ ഇളവ് കേരളത്തിന് ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
വന്ദേഭാരത് ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുമെന്ന രീതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്‍ഡോര്‍ - ഭോപ്പാല്‍, ഭോപ്പാല്‍ - ജബല്‍പൂര്‍, നാഗ്പൂര്‍ - ബിലാസ്പൂര്‍ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകളുടെ നിരക്കായിരിക്കും കുറയ്ക്കുക. ഈ മേഖലകളിലെ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂണിലെ റിപ്പോര്‍ട്ട് പ്രകാരം 29 ശതമാനം മാത്രം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.