ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവ് നായകളില്‍ ആഗോളതലത്തില്‍ തന്നെ ആരോഗ്യ ഭീഷണിയായേക്കാവുന്ന മാരക ഫംഗസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മിക്ക മരുന്നുകളെയും അതിജീവിക്കുന്ന 'കാന്‍ഡിഡാ ഔറിസ്' എന്ന ഫംഗസാണ് ഡല്‍ഹിയില്‍ സമീപകാലത്ത് ചില നായകളില്‍ കണ്ടെത്തിയത്. തെരുവുനായകളുടെ ചെവിക്കുഴലുകളിലാണ് ഫംഗസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
കാന്‍ഡിഡാ ഔറിസ് ഫംഗസിനെ അമേരിക്കന്‍ പൊതു ആരോഗ്യ ഏജന്‍സിയായ സിഡിസിയും ലോകാരോഗ്യ സംഘടനയും അടിയന്തിര ഭീഷണിയായി വിലയിരുത്തിയിട്ടുണ്ട്. അതേസമയം ഈ ഫംഗസ് നായകളില്‍ നിന്നും നേരിട്ട് മനുഷ്യരിലേക്ക് പകരുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.
ഡല്‍ഹി സഞ്ജയ്ഗാന്ധി മൃഗപരിപാലന കേന്ദ്രത്തിലെ 87 തെരുവ് നായകളില്‍ വല്ലഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, രാംജാസ് കോളേജ്, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഫംഗസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.