സഞ്ജുവിന് തുടർച്ചയായ രണ്ടാം അർദ്ധ ശതകം ; രാജസ്ഥാൻ റോയൽസിന്റെ റെക്കോർഡ് വിജയം 

സഞ്ജുവിന് തുടർച്ചയായ രണ്ടാം അർദ്ധ ശതകം ; രാജസ്ഥാൻ റോയൽസിന്റെ റെക്കോർഡ് വിജയം 

ഷാര്‍ജ:  പഞ്ചാബും പിന്നീട് രാജസ്ഥാനും മത്സരിച്ച് തകർത്തടിച്ച ആവേശപ്പോരാട്ടത്തിൽ ഒടുവിൽ വിജയം രാജസ്ഥാനൊപ്പം. മത്സരത്തിൽ ഏറിയ പങ്കും ചിത്രത്തിൽ പോലുമില്ലാതിരുന്ന രാജസ്ഥാനെ അവസാന ഓവറുകളിൽ രാഹുൽ ടെവാട്ടിയയുടെ കടന്നാക്രമണമാണ് വിജയത്തിലേക്ക് എത്തിച്ചത്. പഞ്ചാബ്‌ ഉയർത്തിയ 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിർത്തിയാണ് രാജസ്ഥാൻ മറികടന്നത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധസെഞ്ചുറിയുമായി രാജസ്ഥാൻ ഇന്നിങ്സിന് അടിസ്ഥാനമിട്ട മലയാളി താരം സഞ്ജു സാംസൺ, ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത് എന്നിവരാണ് ടീമിന്റെ യഥാർഥ വിജയശിൽപികൾ. സഞ്ജുവിന്റെ നിർണായക വിക്കറ്റും നിർണായക ഘട്ടത്തിൽ റോബിൻ ഉത്തപ്പയുടെ വിക്കറ്റുമെടുത്ത മുഹമ്മദ് ഷമിയെ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി സമ്മർദ്ദമയച്ച ജോഫ്ര ആർച്ചറും നിർണായക സംഭാവന നൽകി. ഒടുവിൽ, നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറി നേടി ടോം കറൻ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. പഞ്ചാബ് ഉയർത്തിയ 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിർത്തിയാണ് രാജസ്ഥാൻ മറികടന്നത്.

42 പന്തിൽ നാലു ഫോറും ഏഴു സിക്‌സും സഹിതം 85 റൺസെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ഇതിനിടെ സഞ്ജു ഐപിഎലിൽ 100 സിക്‌സും പിന്നിട്ടു. സ്റ്റീവ് സമിത്ത് 27 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 50 റൺസെടുത്തു. ടെവാട്ടിയ 31 പന്തിൽ ഏഴു പടുകൂറ്റൻ സിക്‌സറുകൾ സഹിതം 53 റൺസെടുത്തു. ഇതിൽ ഷെൽഡൺ കോട്രലിന്റെ ഒരു ഓവറിൽ നേടിയ അഞ്ച് സിക്‌സറുകളും ഉൾപ്പെടന്നു. ജോഫ്ര ആർച്ചർ മൂന്നു പന്തിൽ 13 രൺസോടെയും ടോം കറൻ ഒരു പന്തിൽ നാലു റൺസോടെയും പുറത്താകാതെ നിന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലെ തകര്‍പ്പന്‍ കൂട്ടുകെട്ടോടെ പുതിയ റെക്കോര്‍ഡിന് അവകാശികളായിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ പഞ്ചാബിന്റെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡിനാണ് ഈ സഖ്യം അവകാശികളായത്.

ഐപിഎല്ലിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ് പഞ്ചാബ് സഖ്യത്തിന്റെ പേരിലായത്. നേരിയ വ്യത്യാസത്തിലാണ് ഐപിഎല്ലിലെ ഓള്‍ടൈം ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് രാഹുല്‍- മായങ്ക് സഖ്യത്തിനു നഷ്ടമായത്. വെറും മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജോടി ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നു. 185 റണ്‍സാണ് ഐപിഎല്ലില്‍ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മികച്ച സ്‌കോര്‍. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ജോണി ബെയര്‍സ്‌റ്റോ- ഡേവിഡ് വാര്‍ണര്‍ സഖ്യമായിരുന്നു ഓപ്പണിങ് വിക്കറ്റില്‍ 185 റണ്‍സുമായി റെക്കോര്‍ഡിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.