ദുബായ് മീഡിയ സിറ്റിയില്‍ ഭൂചലനപ്രകമ്പനം അനുഭവപ്പെട്ടതായി പ്രതികരണങ്ങള്‍

ദുബായ് മീഡിയ സിറ്റിയില്‍ ഭൂചലനപ്രകമ്പനം അനുഭവപ്പെട്ടതായി പ്രതികരണങ്ങള്‍

ദുബായ്: ദുബായ് മീഡിയ സിറ്റിയില്‍ ഭൂചലനപ്രകമ്പനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍. തിങ്കളാഴ്ച രാവിലെ 10 മണിയോടെ പ്രകമ്പനം അനുഭവപ്പെട്ടതായി ദുബായ് മീഡിയാ സിറ്റിയിയിലെ ജീവനക്കാരും താമസക്കാരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

പ്രകമ്പനം അനുഭവപ്പെട്ടുവെന്നും ഭൂചലനമുണ്ടായോയെന്നും മറ്റുമുളള ചോദ്യങ്ങളും പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. ദുബായിലെ ദ പേള്‍ എന്ന കെട്ടിടം തകർത്തപ്പോഴും സമാനമായ പ്രകമ്പനം മീഡിയ സിറ്റി ഭാഗത്ത് അനുഭവപ്പെട്ടിരുന്നു. ഇത്തരത്തിലുളള കുലുക്കമാണോ അനുഭവപ്പെട്ടതെന്നുളള ചോദ്യവും പലരും പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകളിലുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗികമായുളള പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.