ഷൊർണൂർ-മംഗളൂരു പാതയിൽ വേഗം 130 കിലോമീറ്റർ ആക്കും; 288 വളവുകൾ നിവർത്താൻ റെയിൽവേ

ഷൊർണൂർ-മംഗളൂരു പാതയിൽ വേഗം 130 കിലോമീറ്റർ ആക്കും; 288 വളവുകൾ നിവർത്താൻ റെയിൽവേ

കണ്ണൂർ: ഷൊർണ്ണൂർ-മംഗളൂരു പാതയിൽ തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാൻ റെയിൽവേ. 307 കിലോമീറ്റർ വരുന്ന ഈ പാതയിലെ 288 വളവുകൾ നിവർത്തിയാണ് വേഗത വർധിപ്പിക്കുന്നത്. നാല്‌ സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചു.

വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാൻ റെയിൽവേ ഏജൻസി സർവേ നടത്തിയിരുന്നു. ഷൊർണൂർ-കോഴിക്കാട് റീച്ചിലെ 86 കിലോമീറ്റർ റെയിൽപാതയിൽ 81 വളവുകളാണ് നേരേയാക്കേണ്ടത്. 

കോഴിക്കോട്-കണ്ണൂർ റീച്ചിൽ 84 വളവുകളുണ്ട്. കണ്ണൂർ-കാസർകോട് റീച്ചിൽ 85 വളവുകൾ നിവർത്തണം. കാസർകോട്-മംഗളൂരുവിലെ 46 കിലോമീറ്റർ പാതയിൽ 38 വളവുകളുണ്ട്. കാസർകോട്-മംഗളൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകൾ 12 മാസത്തിനുള്ളിലും പൂർത്തീകരിക്കാനാണ് ലക്ഷ്യം.

കേരളത്തിലൈ പാതയിലൂടെ വന്ദേഭാരത് അടക്കം തീവണ്ടികളുടെ അടിസ്ഥാന വേഗം 100-110 കി.മി. ആണ്. നിലവിൽ ഷൊർണൂർ-മംഗളൂരു സെക്ഷനിൽ തീവണ്ടികൾ 110 കി.മി. വേഗത്തിൽ ഓടിക്കാം. വേഗക്കുറവുള്ളത് ഷൊർണൂർ-എറണാകുളം സെക്ഷനിലാണ്. 

130 കിലോമീറ്ററായി വേഗം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ബി കാറ്റഗറിയിൽ ഇന്ത്യയിലെ 53 റൂട്ടുകളിൽ പാത നവീകരിക്കുന്നുണ്ട്. കേരളത്തിൽ രണ്ട് പാതകളുണ്ട്. തിരുവനന്തപുരം-കോഴിക്കോട് (400 കിമി), കണ്ണൂർ-കോഴിക്കോട് (89 കിമീ) എന്നിവ. പുതിയ സിഗ്നലിങ് സംവിധാനം, വളവ് നിവർത്തൽ, പാളം-പാലം അറ്റകുറ്റപ്പണി അടക്കം ഇവയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.