അമേരിക്കയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി കൊടുങ്കാറ്റും വെള്ളപ്പൊക്കവും

അമേരിക്കയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി കൊടുങ്കാറ്റും വെള്ളപ്പൊക്കവും

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്ക്-കിഴക്കന്‍ മേഖലയിലെ 13 ദശലക്ഷത്തിലധികം ആളുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ഇതിനകം തന്നെ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ അതിഭയങ്കര കൊടുങ്കാറ്റ് പ്രദേശത്തെ വെള്ളപ്പൊക്കത്തിലാക്കിയത്. ഏറ്റവും ഉയര്‍ന്ന അപകട സാധ്യത നേരിടുന്നത് വെര്‍മോണ്ടിലാണ്.

വെര്‍മോണ്ടില്‍ 2011 ന് ശേഷമാണ് ഇത്തരത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രണ്ട് കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പെന്‍സില്‍വാനിയ, മസാച്യുസെറ്റ്സ്, മൈന്‍, ന്യൂ ഹാംഷെയര്‍, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക നിരീക്ഷണം ഇന്നു കൂടി തുടരും.

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഞായറാഴ്ച വെള്ളപ്പൊക്കത്തില്‍ 30 വയസുള്ള ഒരു യുവതി മരിച്ചു.
സുരക്ഷിത സ്ഥാനത്തേക്ക് അവര്‍ അവരടെ നായയുമായി വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഒഴുക്കില്‍പ്പെട്ടത്.

വടക്ക്-കിഴക്കന്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തും വടക്കന്‍ വെര്‍മോണ്ടിന്റെ ചില ഭാഗങ്ങളിലും കൂടുതല്‍ തീവ്രമായ മഴയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്. 'ഈ പ്രദേശങ്ങളിലെ അപകടകരമായ വെള്ളപ്പൊക്കം രാത്രി മുഴുവന്‍ തുടരുകയോ മോശമാവുകയോ ചെയ്യുമെന്നും, പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലേക്ക് കാര്യങ്ങള്‍ മാറുന്നെന്നുമാണ്' ദേശീയ കാലാവസ്ഥാ സംഘടനയുടെ പ്രവചനം.

'രാജ്യത്തിന്റെ ഈ ഭാഗത്ത് 2011 മുതല്‍ കണ്ടിട്ടില്ലാത്ത വിനാശകരമായ വെള്ളപ്പൊക്കത്തെക്കുറിച്ച്' വെര്‍മോണ്ടിന്റെ ഭൂരിഭാഗവും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. 2011 ല്‍ വെര്‍മോണ്ടില്‍ ഐറിന്‍ ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റില്‍ ആറ് പേരാണ് മരണപ്പെട്ടത്.

സുരക്ഷിത ഇടങ്ങളിലേക്ക് മാറുവാന്‍ പ്രദേശവാസികള്‍ വള്ളങ്ങളെ ആശ്രയിക്കുന്നതായും പള്ളികള്‍ അഭയ കേന്ദ്രങ്ങളാക്കി മാറ്റുന്നതായും റിപ്പോര്‍ട്ടുണ്ട്. നോര്‍ത്ത് കരോലിന, മിഷിഗണ്‍, കണക്റ്റിക്കട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വെര്‍മോണ്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ലണ്ടന്‍ഡെറി, വെസ്റ്റണ്‍ തുടങ്ങി വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എത്താനുള്ള ശ്രമത്തിലാണ് രക്ഷാസംഘം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.