ഫാ. യൂജിന്‍ പെരേരയ്ക്ക് എതിരായ കേസ്; തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നാളെ അഞ്ചു തെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്

ഫാ. യൂജിന്‍ പെരേരയ്ക്ക് എതിരായ കേസ്; തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നാളെ അഞ്ചു തെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്

തിരുവനന്തപുരം: ഫാദര്‍ യൂജിന്‍ പെരേരയ്ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത. നാളെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. അല്‍മായ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞെന്നും കാലാപ ആഹ്വാനം ചെയ്‌തെന്നും കാണിച്ചാണ് ഫാ. യൂജിന്‍ പെരേരക്കെതിരെ കേസ് എടുത്തത്. സംഭവത്തില്‍ അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

തനിക്കെതിരെ കേസെടുക്കുന്നതും രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും ആദ്യമായല്ലെന്ന് കേസ് എടുത്തതിന് പിന്നാലെ ഫാ. യൂജിന്‍ പെരേര പ്രതികരിച്ചിരുന്നു. നിയമ ലംഘനത്തിന്റെ വഴി സ്വീകരിച്ചിട്ടില്ല.

ഏറ്റവും അപകടകരമായ സ്ഥിതിയിലാണ് മുതലപ്പൊഴി നിര്‍മിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും വിഴിഞ്ഞം സമര സമയത്തും തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചിട്ടുണ്ടെന്നും അദേഹം ആരോപിച്ചു.

മനസിലുള്ള തിരക്കഥ പോലെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. ആസൂത്രിതമായുള്ള നപടിയായാണ് ഇതിനെ കാണുന്നത്. ജനാധിപധ്യത്തിന്റെ മൂന്ന് തൂണുകളെയും വരുതിയിലാക്കി. നാലാം തൂണിനെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്.

അധികാരത്തിന്റെ മറവില്‍ മാധ്യമങ്ങളെ നിശബ്ദരാക്കാന്‍സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ കൂടിയായ ഫാ. യൂജിന്‍ പെരേര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.