ഷാർജ: ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് ഷാർജ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി. ഷാർജ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വ്യാഴാഴ്ച മുതല്‍ അവധി ആരംഭിക്കും. തിങ്കളാഴ്ചയാണ് ജോലികള്‍ പുനരാരംഭിക്കുക.
2022 ജനുവരി മുതല്‍ ഷാർജയിലെ സർക്കാർ മേഖലയ്ക്ക് വെളളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസമാണ് വാരാന്ത്യ അവധി. ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് ജൂലൈ 20 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതോടെ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് നാല് ദിവസം അവധി ലഭിക്കും.
യുഎഇയില്‍ ജൂലൈ 21 വെളളിയാഴ്ചയാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുളളത്. പൊതു സ്വകാര്യമേഖലയ്ക്ക് അവധി ബാധകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.