ജോലി വാഗ്ദാനം ചെയ്ത് വ്യാജഅറിയിപ്പുകള്‍, മുന്നറിയിപ്പ് നല്കി റിയാദ് എയർ

ജോലി വാഗ്ദാനം ചെയ്ത് വ്യാജഅറിയിപ്പുകള്‍, മുന്നറിയിപ്പ് നല്കി റിയാദ് എയർ

റിയാദ്: ജോലി വാഗ്ദാനം ചെയ്തുളള വ്യാജഅറിയിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യയുടെ പുതിയ വിമാനകമ്പനിയായ റിയാദ് എയർ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തട്ടിപ്പ് ജോലി വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്ന് എയർലൈന്‍ മുന്നറിയിപ്പ് നല്‍കുന്നു.

എയർലൈനിന്‍റെ പേരില്‍ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. റിക്രൂട്ട്മെന്‍റിന് വിമാനകമ്പനി പണമോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും വിമാനകമ്പനി മുന്നറിയിപ്പ് നല്കി.

ഉദ്യോഗാർത്ഥികളോട് പണം ആവശ്യപ്പെട്ടുവെന്ന വിവരങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വിമാനകമ്പനിയുമായി ബന്ധപ്പെട്ട് പൈലറ്റുള്‍പ്പടെയുളള വിവിധ മേഖലകളില്‍ ജോലി അവസരങ്ങളുണ്ടെന്ന് റിയാദ് എയർ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന്‍റെ മറവിലാണ് തട്ടിപ്പ് സംഘം രംഗത്തെത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.