തക്കാളിക്ക് തീവില; ഒരുമാസംകൊണ്ട് കര്‍ഷകന്‍ നേടിയത് ഒന്നരക്കോടി രൂപ

തക്കാളിക്ക് തീവില; ഒരുമാസംകൊണ്ട് കര്‍ഷകന്‍ നേടിയത് ഒന്നരക്കോടി രൂപ

പുനെ: ഒരു കാലത്ത് പ്രതിസന്ധിയിലാക്കിയ തക്കാളി ഇന്ന് പല കര്‍ഷകര്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ് നല്‍കുന്നത്. മഹാരാഷ്ട്രയിലെ പുനെയില്‍ നിന്നുള്ള ഒരു തക്കാളി കര്‍ഷകന്‍ ഒരുമാസം ഒന്നരക്കോടി രൂപ വരുമാനമുണ്ടാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പുനെ സ്വദേശിയായ തുക്കാറാം ഭാഗോജി ഗായ്കര്‍ എന്ന കര്‍ഷകനാണ് കോടീശ്വരനായതെന്നാണ് റിപ്പോര്‍ട്ട്. 13,000 പെട്ടി തക്കാളിയാണ് തുക്കാറാം വിറ്റത്.

വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന തുക്കാറാമിന് 18 ഏക്കര്‍ സ്ഥലത്താണ് തക്കാളി കൃഷിയുള്ളത്. ഗുണനിലവാരമുള്ള തക്കാളികളാണ് തങ്ങള്‍ കൃഷി ചെയ്യുന്നതെന്നും ഒരു ദിവസം ഒരു പെട്ടി തക്കാളി വിറ്റാല്‍ 2,100 രൂപ വരെ ലഭിക്കുമെന്നും തുക്കാറാം പറയുന്നു. കഴിഞ്ഞ ദിവസം താന്‍ 900 പെട്ടി തക്കാളി വിറ്റെന്നും അന്ന് മാത്രം 18 ലക്ഷം രൂപയാണ് ലഭിച്ചതെന്നും തുക്കാറാം വ്യക്തമാക്കി.

തക്കാളി കൃഷി ചെയ്യുന്ന പല കര്‍ഷകരും ഇന്ന് കോടിശ്വരന്മാരാണ്. തന്റെ ഗ്രാമത്തിലെ കര്‍ഷക സമിതി തക്കാളിയില്‍ നിന്ന് ഒരു മാസം 80 കോടി ലാഭമുണ്ടാക്കിയെന്നും അതുവഴി 100 സ്ത്രീകള്‍ക്ക് ജോലി കൊടുക്കാനായെന്നും തുക്കാറാം പറഞ്ഞു. വിപണി തങ്ങള്‍ക്ക് അനുകൂലമായതുകൊണ്ട് തൊഴിലാഴികള്‍ക്കും ഭേദപ്പെട്ട കൂലി നല്‍കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും തുക്കാറാം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള കര്‍ഷക കുടുംബത്തിനും 2,000 പെട്ടി തക്കാളി വിറ്റ് 38 ലക്ഷം രൂപ ലഭിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.