മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേർ ഉയർത്തിക്കാട്ടാറുള്ള പരാതിയാണ് മുടി കൊഴിച്ചിൽ. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന പ്രശ്നം തന്നെയാണ് മുടി കൊഴിച്ചിൽ. എന്നാൽ ഇതിൻറെ കാരണങ്ങളിലേക്ക് വരുമ്പോൾ ലിംഗവ്യത്യാസത്തിന് അനുസരിച്ചുള്ള വ്യത്യാസങ്ങൾ ഇക്കാര്യത്തിലും കാണാം.
പിസിഒഎസുള്ളവരിൽ മുടി കൊഴിച്ചിൽ കാണാറുണ്ട്. സ്ത്രീകളിൽ അമിതമായ അളവിൽ മുടി കൊഴിച്ചിൽ കാണുന്നുണ്ടെങ്കിൽ അത് പിസിഒഎസ് സൂചനയാകാൻ സാധ്യതകളേറെയാണ്. അപ്പോൾ പോലും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് വിവിധ കാരണങ്ങളാണ്. അവയേതെല്ലാമാണ് എന്ന് കൂടി അറിയാം...
ഒന്ന്...
പിസിഒഎസ് ഉള്ള സ്ത്രീകൾ ഭക്ഷണത്തിലൂടെ അവശ്യപോഷകങ്ങൾ നേടുന്നില്ല എന്ന് കരുതുക. ബയോട്ടിൻ, റൈബോഫ്ളാവിൻ, ഫോളേറ്റ്, വൈറ്റമിൻ-ഡി, വൈറ്റമിൻ ബി12 എന്നിങ്ങനെയുള്ള ഘടകങ്ങൾ കുറയുന്നത് കാര്യമായ മുടി കൊഴിച്ചിലിലേക്ക് നയിക്കാം.
രണ്ട്
തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കുറയുന്നതും കടുത്ത മുടി കൊഴിച്ചിലിലേക്ക് നയിക്കാം. മുടി കൊഴിയുന്നു എന്ന് മാത്രമല്ല- പുതിയ മുടി കിളിർത്ത് വരാതിരിക്കുന്നതും ഇതിൻറെ പ്രത്യേകതയാണ്.
മൂന്ന്
ഹോർമോൺ വ്യതിയാനങ്ങളാണല്ലോ പിസിഒഎസിൻറെ പ്രത്യേകത. ഇത് തീർച്ചയായും മുടി കൊഴിച്ചിലിന് ഇടയാക്കും. ഇത്തരത്തിൽ പുരുഷ ഹോർമോണുകൾ എന്നറിയപ്പെടുന്ന ഹോർമോണുകൾ കൂടുന്നത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം.
നാല്
പതിവായി സ്ട്രെസ് അനുഭവിക്കുന്നതും പിസിഒഎസ് ഉള്ള സ്ത്രീകളിൽ മുടി കൊഴിച്ചിലിന് കാരണമായി വരാറുണ്ട്. സ്ട്രെസും ഹോർമോൺ വ്യതിയാനത്തിനാണ് കാരണമായി വരുന്നത്.
അഞ്ച്
പൊതുവിൽ തന്നെ സ്ത്രീകളിൽ വലിയ അളവിൽ അയേൺ കുറവ് കാണപ്പെടാറുണ്ട്. പിസിഒഎസ് ഉള്ള സ്ത്രീകളിലെ അയേൺ കുറവും മുടി കൊഴിച്ചിലിന് കാരണമായി വരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.