പ്രളയ ബാധിതര്‍ക്ക് 10,000 രൂപ സഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍: വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകവും വസ്ത്രവും

പ്രളയ ബാധിതര്‍ക്ക് 10,000 രൂപ സഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍: വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകവും വസ്ത്രവും

ന്യൂഡല്‍ഹി: യമുനാ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയ ദുരിതത്തിലായ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പ്രളയ ബാധിതരായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കും. കൂടാതെ ആധാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും കെജരിവാള്‍ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. 

യമുനയുടെ തീരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ പ്രളയത്തില്‍ വളരെയധികം കഷ്ടപ്പെട്ടു. ചില കുടുംബങ്ങള്‍ക്ക് അവരുടെ വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളുമൊക്കെ നഷ്ടമായി. പ്രളയബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നല്‍കും. വസ്ത്രങ്ങളും പുസ്തകങ്ങളും ഒഴുകിപ്പോയ കുട്ടികള്‍ക്ക് അവരുടെ സ്‌കൂള്‍ വഴി അവ നല്‍കുമെന്നും കെജരിവാള്‍ ട്വീറ്റ് ചെയ്തു. 

യമുന നദിയിലെ ജലനിരപ്പ് താഴുകയാണ്. ഞായറാഴ്ച 205.9 ല്‍ എത്തി. പല സ്ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. വൈകാതെ സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജരിവാള്‍ പറഞ്ഞു. മോറി ഗേറ്റിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ കെജരിവാള്‍ ഞായറാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.