ദുബായ് ഭരണാധികാരിക്കൊപ്പം അപ്രതീക്ഷിത സെല്‍ഫി, വിശ്വസിക്കാനാകാതെ മലയാളി കുടുംബം

ദുബായ് ഭരണാധികാരിക്കൊപ്പം അപ്രതീക്ഷിത സെല്‍ഫി, വിശ്വസിക്കാനാകാതെ മലയാളി കുടുംബം

ദുബായ്:ദുബായ് ഭരണാധികാരിയെ അപ്രതീക്ഷിതമായി കാണാനും സെല്‍ഫിയെടുക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് മലയാളി വ്യവസായിയായ അനസ് റഹ്മാന്‍. കഴിഞ്ഞ ജൂലൈ 15 നാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ കാണാനും ഫോട്ടോയെടുക്കാനും അനസിനും കുടുംബത്തിനും അവസരമൊരുങ്ങിയത്.

അറ്റ് ലാന്‍റിസ് ദ റോയല്‍ ഹോട്ടലിന്‍റെ 22 മത് നിലയില്‍ നിന്ന് കുടുംബത്തോടൊപ്പം ലിഫ്റ്റില്‍ കയറിയതായിരുന്നു അനസ്. പെട്ടെന്നാണ് ഷെയ്ഖ് മുഹമ്മദ് ലിഫ്റ്റിലേക്ക് പ്രവേശിച്ചത്. വളരെ സൗഹൃദത്തോടെ കാര്യങ്ങള്‍ ചോദിച്ചു. അനസിന്‍റെ മകളോട് താന്‍ ആരാണെന്ന് അറിയുമോയെന്ന് ചോദിച്ചു. മറ്റുളളവരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ഷെയ്ഖ് മുഹമ്മദ്.

തങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഷെയ്ഖ് മുഹമ്മദ് അനുമതി നല്‍കി. ഭാര്യ തൻസീമിനും 10 വയസ്സുള്ള മകൾ മിഷേലിനും ഏഴ് വയസ്സുള്ള മകൻ ഡാനിയലിനും ദുബായ് ഭരണാധികാരിയെ കണ്ടുവെന്നും ഫോട്ടോയെടുത്തുവെന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അനസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.