യുഎഇ ജപ്പാന്‍ ഭരണാധികാരികള്‍ കൂടികാഴ്ച നടത്തി

യുഎഇ ജപ്പാന്‍ ഭരണാധികാരികള്‍ കൂടികാഴ്ച നടത്തി

അബുദബി: യുഎഇ പ്രഡിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദയും അബുദബിയില്‍ കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള ചരിത്രപരവും ആഴത്തിലുളളതുമായ ബന്ധം കൂടികാഴ്ചയില്‍ വിഷയമായി. കഴിഞ്ഞ സെപ്റ്റംബറില്‍ ഒപ്പുവച്ച യുഎഇ ജപ്പാന്‍ സമഗ്രപങ്കാളിത്ത കരാർ അടുത്ത 50 വർഷത്തെ സഹകരണത്തില്‍ നാഴികകല്ലാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അബുദബിയിലെ ഖസർ അൽ വതനിലാണ് ഇരുവരുടെയും കൂടികാഴ്ച നടന്നത്.കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും നയതന്ത്രബന്ധം ഔദ്യോഗികമായി സ്ഥാപിച്ചതിന്‍റെ 50-ാം വാർഷികം ആഘോഷിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 23 കരാറുകളില്‍ ഒപ്പുവച്ചു. ഊർജം, വ്യവസായം, നൂതന സാങ്കേതികവിദ്യ, നിർമ്മിത സാങ്കേതിക വിദ്യ, ബഹിരാകാശം, ആരോഗ്യം, ഗതാഗതം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിലെ സാമ്പത്തിക വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് കരാറുകളിലൂടെ ലക്ഷ്യമിടുന്നത്.

യുഎഇ ആതിഥ്യമരുളുന്ന കോപ് 28 കാലാവസ്ഥ സമ്മേളത്തില്‍ ജപ്പാന്‍റെ സജീവ പങ്കാളിത്തം യുഎഇ പ്രതീക്ഷിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 1997 ലെ ക്യോട്ടോ പ്രോട്ടോക്കോളുമായുളള സഹകരണവും കോപ് ആതിഥേയത്വവും കാലാവസ്ഥ പ്രവർത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലെ ജപ്പാന്‍റെ ദീർഘകാലപങ്കുമെല്ലാം പ്രസിഡ‍ന്‍റ് ചൂണ്ടിക്കാട്ടി.

യുഎഇയുടെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ കിഷിദ, ജപ്പാന്‍ ചക്രവർത്തിയുടെ ആശംസകൾ ഷെയ്ഖ് മുഹമ്മദിനെ അറിയിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.