യാസ് ഐലന്‍റിന് സമീപം 8 ബില്ല്യണ്‍ ദിർഹത്തിന്‍റെ പാർപ്പിട സമുച്ചയ പദ്ധതി വരുന്നു

യാസ് ഐലന്‍റിന് സമീപം 8 ബില്ല്യണ്‍ ദിർഹത്തിന്‍റെ പാർപ്പിട സമുച്ചയ പദ്ധതി വരുന്നു

അബുദബി: അബുദബി യാസ് ഐലന്‍റിന് സമീപം 8 ബില്ല്യണ്‍ ദിർഹത്തിന്‍റെ പാർപ്പിട സമുച്ചയ പദ്ധതി പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
അബുദാബി ഹൗസിംഗ് അതോറിറ്റിയുമായി സഹകരിച്ച് അൽദാർ പ്രോപ്പർട്ടീസാണ് 8 ബില്ല്യണ്‍ ദിർഹം ചെലവില്‍ പാർപ്പിട പദ്ധതി വികസിപ്പിക്കുന്നത്.

2026 ഓടെ പൂർത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ 1743 വീടുകളും മറ്റ് വിശാല സൗകര്യങ്ങളുമുണ്ടായിരിക്കും. ഉയർന്ന നിലവാരത്തിലുളള വീടുകള്‍, ഒപ്പം സ്കൂളുകള്‍, ആരാധനാലയങ്ങള്‍, കളിസ്ഥലങ്ങള്‍, വ്യാപാരകേന്ദ്രങ്ങളെല്ലാം ഇവിടെയുണ്ടാകും. , ഇത് പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾ പുതിയ റെസിഡന്‍ഷ്യല്‍ കേന്ദ്രം ഉറപ്പുനല്‍കും. പദ്ധതിയുടെ വിവിധ വശങ്ങള്‍ ഷെയ്ഖ് ഖാലിദ് അവലോകനം ചെയ്തു. സാംസ്‌കാരിക ടൂറിസം വകുപ്പ് ചെയർമാനും അൽദാർ പ്രോപ്പർട്ടീസ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പൗരന്മാർക്ക് മികച്ച ജീവിത നിലവാരം നൽകുന്നതും അവരുടെ ഭവന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രധാന പരിഗണന നല്‍കുന്നു. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ സൗകര്യങ്ങളുളള ഭവന പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഡിഎച്ച്എ മുൻകൂറായി അംഗീകാരം നേടിയ പൗരന്മാർക്ക് അവരുടെ ആവശ്യങ്ങളും സാമ്പത്തികവും അനുസരിച്ച്, മൂന്ന് മുതൽ ആറ് വരെ കിടപ്പുമുറികളുള്ള വില്ലകൾ വാങ്ങാനാകും. എമിറാത്തികൾക്കിടയിൽ വീടിന്‍റെ ഉടമസ്ഥാവകാശം വർദ്ധിപ്പിക്കുന്നതിനും മതിയായ ഭവനങ്ങൾ ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനുമായാണ് ഭവന പദ്ധതി പ്രഖ്യാപിച്ചിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.