കോട്ടയം: 2002 മുതല്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടികളുടെ ബാഡ്ജ് ശേഖരിച്ച് പുതുപള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ ബാഡ്ജുകള്‍ ശേഖരിച്ചാണ് ബിജു എന്ന പുതുപള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രകടിപ്പിച്ചത്.
'സാറിനൊപ്പം ചെറുപ്പം മുതല്‍ കൂടെ നടക്കുന്ന വ്യക്തിയാണ് ഞാന്‍. പണ്ട് ഒരു ദിവസം സാറിനൊപ്പം യാത്ര ചെയ്തപ്പോള്‍ ഒരു ബാഡ്ജ് കണ്ടു ഞാന്‍ അത് എടുത്തു. സാര്‍ ചോദിച്ചു എന്തിനാ എന്ന്. ഞാന്‍ പറഞ്ഞു ശേഖരിക്കുകയാണെന്ന്.'-ബിജു പറയുന്നു.
പിന്നീടങ്ങോട്ട് എല്ലാ പരിപാടികളുടെയും ബാഡ്ജ് തനിക്ക് അദ്ദേഹം തരുമായിരുന്നു. ഇരുപത് വര്‍ഷത്തോളമായി ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട് ബിജു. ഇനിയുള്ള ബാഡ്ജുകളെല്ലാം ബിജുവിന് നല്‍കിയേക്കാന്‍ കൂടെയുള്ളവരോട് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ബാഡ്ജ് ആണ് ഏറ്റവും ഒടുവില്‍ കിട്ടിയത്.
വിവിധ ചടങ്ങുകളിലായി ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച 2500 ഓളം ബാഡ്ജുകളാണ് ബിജുവിന്റെ പക്കലുള്ളത്. 2002 മുതലാണ് ബിജു ഉമ്മന്‍ ചാണ്ടിയുടെ ബാഡ്ജുകള്‍ ശേഖരിച്ച് തുടങ്ങിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ജനപ്രതിനിധി ആയിരുന്നപ്പോഴുമെല്ലാം ഉമ്മന്‍ ചാണ്ടി നെഞ്ചോട് ചേര്‍ത്ത ബാഡ്ജുകളാണ് ബിജു നിധി പോലെ സൂക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.