പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേര് 'ഇന്ത്യ'; അടുത്ത യോഗം മുംബൈയില്‍

പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേര് 'ഇന്ത്യ'; അടുത്ത യോഗം മുംബൈയില്‍

ബംഗളൂരു: 2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA)എന്ന് പേരിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ബംഗളൂരു യോഗത്തിലാണ് പേര് തീരുമാനിച്ചത്. സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ നടക്കും.

26 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ പേര് കൂടി ചേര്‍ക്കാന്‍ കഴിയുന്ന പേര് വേണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയാണ് ഈ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.

സഖ്യം എന്ന് അര്‍ത്ഥം വരുന്ന അലയന്‍സ് എന്ന പദം ഒഴിവാക്കി 'ഫ്രണ്ട്' (മുന്നണി) എന്ന് ചേര്‍ക്കണമെന്ന് ഇടത് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഭൂരിഭാഗം നേതാക്കളും നിലവില്‍ നിര്‍ദേശിച്ച പേര് മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മുന്നണിയുടെ അധ്യക്ഷയായേക്കും എന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.