ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ബംഗളുരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നടപടിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവില്‍ നിന്ന് മടങ്ങുകയായിരുന്നു സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും.
സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇരുവരുടെയും യാത്ര. രാത്രി 9.30 ഓടെ ഭോപ്പാല്‍-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും ഡല്‍ഹിയിലേക്ക് പോകും എന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 7.40നാണ് വിമാനം ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.