ദുബായ്: ഹിജ്റാ പുതുവർഷത്തോട് അനുബന്ധിച്ച് ദുബായില്‍ ജൂലൈ 21 വെളളിയാഴ്ച പാർക്കിംഗ് സൗജന്യമായിരിക്കും. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മള്‍ട്ടിലെവല്‍ പാർക്കിംഗുകളിലൊഴികെ ബാക്കിയെല്ലായിടത്തും ഇത് ബാധകമായിരിക്കും.
പൊതുഗതാഗതസൗകര്യങ്ങളുടെ സമയ ക്രമത്തിലും മാറ്റമുണ്ട്.
പുതുവർഷത്തോട് അനുബന്ധിച്ച് ജൂലൈ 21 ന് പൊതു അവധിയാണ്. ശനിയും ഞായറും വാരാന്ത്യ അവധികൂടി ചേരുമ്പോള്‍ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വ്യാഴാഴ്ചയും പൊതു അവധിയാണ്. അന്നേ ദിവസം പാർക്കിംഗും എമിറേറ്റില്‍ സൗജന്യമാണ്.
ഹിജ്റാ പുതുവർഷ അവധിയോട് അനുബന്ധിച്ച്ദുബായ് മെട്രോയുടെ റെഡ് ഗ്രീന്‍ സ്റ്റേഷനുകളിലെ ട്രെയിനുകളുടെ സമയക്രമം മാറും. രാവിലെ അഞ്ച് മുതല്‍ രാത്രി ഒരുമണിവരെയാണ് മെട്രോ പ്രവർത്തിക്കുക. ദുബായ് ട്രാം രാവിലെ ആറു മുതൽ രാത്രി ഒന്നു വരെ പ്രവർത്തിക്കും.
പൊതു ബസുകള്‍ രാവിലെ 5 മുതല്‍ പിറ്റേന്ന് പുലർച്ചെ 12.30 വരെ സർവ്വീസ് നടത്തും. അബ്ര, ഫെറി, മറൈന്‍ ട്രാന്‍സ്പോർട്ട്, മറൈന്‍ ജലഗതാഗതസമയത്തിലും മാറ്റമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.