സ്വദേശിവല്‍ക്കരണം പാലിച്ചില്ല ; 400 സ്വകാര്യകമ്പനികള്‍ക്ക് പിഴ

സ്വദേശിവല്‍ക്കരണം പാലിച്ചില്ല ; 400 സ്വകാര്യകമ്പനികള്‍ക്ക് പിഴ

അബുദാബി: രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്‍റെ സ്വദേശിവല്‍ക്കരണ നിർദ്ദേശങ്ങള്‍ പാലിക്കാത്ത 441 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തുവെന്ന് മന്ത്രാലയം. 2022 രണ്ടാം പകുതിമുതല്‍ ഇന്നുവരെയുളള കണക്കാണിത്.

436 സ്ഥാനപനങ്ങള്‍ക്ക് പിഴ ചുമത്തി. അഞ്ച് സ്ഥാപനങ്ങൾ ലക്ഷ്യങ്ങൾ മറികടന്നതായി കണ്ടെത്തി. സ്വദേശി വല്‍ക്കരണ നിർദ്ദേശങ്ങളില്‍ കൃത്രിമം നടത്തിയ സ്ഥാപനങ്ങള്‍ക്കുളള നഫീസ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. സ്വദേശി പൗരന്മാ‍ർക്ക് വ്യാജമായി വ‍ർക്ക് പെർമിറ്റ് നല്‍കിയാണ് ചില സ്ഥാപനങ്ങള്‍ കൃത്രിമം നടത്തിയത്. സാമ്പത്തിക പിഴകള്‍ ചുമത്തുന്നതിന് പുറമെ നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് മറ്റ് നടപടികളും നേരിടേണ്ടിവരും.

വ്യാജ സ്വദേശിവല്‍ക്കരണ ജോലികള്‍ സ്വീകരിക്കരുതെന്ന് പൗരന്മാരോട് മന്ത്രാലയം ഓർമ്മിപ്പിച്ചു. പൗരന്മാരെ യഥാർത്ഥ ജോലികളിൽ ശാക്തീകരിക്കാനും വിവിധ മേഖലകളിൽ രാജ്യത്തിന്‍റെ വികസന പ്രക്രിയയിൽ സജീവമായി പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നുളളതാണ് സ്വദേശിവല്‍ക്കരണം ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 600590000 എന്ന നമ്പറിൽ കോൾ സെന്‍ററുമായി ബന്ധപ്പെട്ടോ മന്ത്രാലയത്തിന്‍റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും റിപ്പോർട്ട് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.