ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ അഞ്ച് മാസത്തിനിടെ 570 അപകടങ്ങള്‍; കാരണം പരിശോധിക്കാന്‍ വിദഗ്ധ സമിതി

ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ അഞ്ച് മാസത്തിനിടെ 570 അപകടങ്ങള്‍; കാരണം പരിശോധിക്കാന്‍ വിദഗ്ധ സമിതി

ബംഗളൂരു: ഉദ്ഘാടനം ചെയ്ത് അഞ്ച് മാസത്തിനുള്ളില്‍ ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ 570 വാഹനാപകടങ്ങള്‍. ആധുനിക നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ദേശീയപാത അതോറിറ്റി. റോഡിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ എന്‍എച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു.

റോഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സമിതി അടുത്ത ദിവസം സന്ദര്‍ശനം നടത്തും. പഠനം പൂര്‍ത്തിയാക്കി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ റിപ്പോര്‍ട്ട് ദേശിയപാത അതോറിറ്റി റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന് കൈമാറും.

118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പ്രസ് വേയില്‍ 570 അപകടങ്ങളാണ് അഞ്ച് മാസത്തിനിടെ സംഭവിച്ചത്. ഈ അപകടങ്ങളിലായി നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ 8,480 കോടി രൂപ ചെലവിലാണ് എന്‍എച്ച്എഐ വികസിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.